21 October Sunday

യുവാക്കള്‍ അസ്വസ്ഥര്‍; സഭ കാലത്തിനൊത്ത് മാറണമെന്ന് മാര്‍പാപ്പ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

വത്തിക്കാന്‍ > കത്തോലിക്ക സഭയില്‍ മാറ്റത്തിന് ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെങ്കില്‍ നിലപാടുകള്‍ മാറണം. ലൈംഗിക-സാമ്പത്തിക ആരോപണങ്ങളെ അപലപിക്കാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്‌. ഇത്തരം ആരോപണങ്ങളില്‍ സഭ കൂടുതല്‍ സുതാര്യമായും സത്യസന്ധതയോടെയും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്റ്റോണിയയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങള്‍ സഭ മനസിലാക്കുന്നില്ലെന്നും  അതിനായി ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്ത യുവാക്കളില്‍ ശക്തമാണ്. യുവാക്കളെ അസംതൃപ്തരാക്കുന്ന സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നും മാര്‍പാപ്പ പറഞ്ഞു. ജര്‍മനിയില്‍ ബിഷപ്പുമാര്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട പീഡന പരമ്പരകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാറ്റത്തിനുള്ള ആഹ്വാനം വന്നിരിക്കുന്നത്.


 


പ്രധാന വാർത്തകൾ
Top