16 November Friday

പുടിൻ‐ട്രംപ‌് കൂടിക്കാഴ‌്ച മൂന്നാം രാജ്യത്ത‌്

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

മോസ‌്കോ > റഷ്യൻ പ്രസിഡന്റ‌് വ‌്ളാദിമർ പുടിനും  അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും തമ്മിലുള്ള കൂടിക്കാഴ‌്ച മൂന്നാമതൊരു രാജ്യത്ത‌് നടത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

തീയതിയും സ്ഥലവും തീരുമാനിച്ചെങ്കിലും ഇപ്പോൾ പുറത്തുവിടുന്നില്ലെന്ന‌് റഷ്യൻ പ്രസിഡന്റിന്റെ വക്താവ‌് യുരി ഉഷ‌്കോവ‌് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽനിലനിൽക്കുന്ന ശീതയുദ്ധസമാനമായ അന്തരീക്ഷത്തിന‌് കൂടിക്കാഴ‌്ചയോടെ അയവുവരുമെന്നാണ‌് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top