21 November Wednesday

ഇസ്രയേൽ വെടിവയ‌്പ‌്; 32 പലസ‌്തീൻകാർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018


ഗാസസിറ്റി > ഗാസ അതിർത്തിയിൽ ഇസ്രയേലി സൈന്യം നടത്തിയ വെടിവയ‌്പിൽ 32 പലസ‌്തീൻകാർക്ക‌് പരിക്കേറ്റു. കഴിഞ്ഞദിവസം ഇസ്രയേൽ സൈന്യം  പലസ‌്തീൻ യുവാവിനെ വെടിവച്ചുകൊന്നിരുന്നു. കഴിഞ്ഞയാഴ‌്ച വെസ‌്റ്റ‌്ബാങ്കിലെ വ്യവസായകേന്ദ്രത്തിൽ നടന്ന സംഘർഷത്തിൽ രണ്ട‌്
ഇസ്രയേലികൾ കൊല്ലപ്പെട്ടശേഷം കടുത്ത ആക്രമണമാണ‌് ഇസ്രയേൽ സൈന്യം നടത്തുന്നത‌്.

അതിനിടെ, വെസ‌്റ്റ‌്ബാങ്കിൽ പ്രവർത്തിക്കുന്ന പലസ‌്തീൻ സ‌്കൂൾ ഇസ്രയേൽ സേന  അടച്ചുപൂട്ടിച്ചതും സംഘർഷത്തിനിടയാക്കി. സ‌്കൂൾ കേന്ദ്രീകരിച്ച‌് അക്രമം നടക്കുന്നെന്നാരോപിച്ചാണ‌്  നടപടി. സ‌്കൂൾ അടച്ചുപൂട്ടണമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ‌് അവഗണിച്ച‌് സ‌്കൂൾ പരിസരത്ത‌് പ്രതിഷേധിച്ചവർക്കു നേരെ സൈന്യം കടുത്ത ആക്രമണം നടത്തി. സംഭവത്തിൽ നാലു പേർക്ക‌് പരിക്കേറ്റു.


പ്രധാന വാർത്തകൾ
Top