13 November Tuesday

പാകിസ്ഥാനിൽ 21 മന്ത്രിമാരെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


ഇസ്ലാമാബാദ‌്

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പുതിയ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു. മൂന്ന‌് വനിതകളടക്കം 21 മന്ത്രിമാരെയാണ‌് ഞായറാഴ‌്ച
പ്രഖ്യാപിച്ചത‌്. ഇതിൽ 16 പേർ മന്ത്രിമാരും മറ്റു അഞ്ചുപേർ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഉപദേശകരുമാണെന്ന‌് പാകിസ്ഥാൻ തെഹ‌്‌രികെ ഇൻസാഫ‌് (പിടിഐ) പാർടി വക്താവ‌് ഫവാദ‌് ചൗധരി അറിയിച്ചു. പുതിയ മന്ത്രിമാർ തിങ്കളാഴ‌്ച സത്യപ്രതിജ്ഞ ചെയ്യും.

മുതിർന്ന നേതാവും തെഹ‌്‌രികെ ഇൻസാഫ‌് പാർടി വൈസ‌് പ്രസിഡന്റുമായ ഷാ മുഹമ്മദ‌് ഖുറൈഷിയാണ‌് വിദേശകാര്യമന്ത്രി. 2008 മുതൽ 2011 വരെ പാകിസ്ഥാൻ പീപ്പിൾസ‌് പാർടി സർക്കാരിലും ഖുറൈഷി വിദേശകാര്യമന്ത്രിയായിരുന്നു. പർവേസ‌് ഘട്ടക്കിനെ പ്രതിരോധമന്ത്രിയായും ആസാദ‌് ഉമ്മറിനെ ധനകാര്യമന്ത്രിയായും നിയമിച്ചു. റെയിൽവേ വകുപ്പ‌് ഷെയ‌്ഖ‌് റാഷിദ‌് കൈകാര്യം ചെയ്യും. ഷിരീൻ മസാരി, സുബൈദ ജലാൽ, ഫെഹ‌്മിദ മ്രിസ എന്നിവരാണ‌് വനിതാ മന്ത്രിമാർ. അബ്ദുൽറസാഖ‌് ദാവൂദ‌്, ഡോ. ഇസ്രത്ത‌് ഹുസൈൻ, അമിൻ അസ‌്ലം, ഖാലിദ‌് മഖ‌്ബൂൽ സിദ്ദിഖി താരിഖ‌് ബഷീർ ചീമ, ഫറാഹ‌് നസീം, മഖ‌്ദൂം ഖുസ്രോ ഭക്തിയാർ തുടങ്ങിയവരും പുതിയ മന്ത്രിസഭയിലുണ്ട‌്.

വ്യവസായിയായ അബ്ദുൽ റസാഖ‌് ദാവൂദ‌്, ധനകാര്യവിദഗ‌്ധൻ ഇസ്രത്ത‌് ഹുസൈൻ, ബാബർ അവാൻ എന്നിവരടക്കം അഞ്ചുപേരാണ‌് ക്യാബിനറ്റ‌് പദവിയുള്ള ഉപദേശകർ.
 

പ്രധാന വാർത്തകൾ
Top