19 January Saturday

കിം വീണ്ടും ചൈനയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019

ബീജിങ‌് > ചൈനീസ‌് പ്രസിഡന്റ‌് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അൻ ചൈനയിലെത്തി. നാലുദിവസത്തെ സന്ദർശനത്തിനായാണ‌് കിം ചൈനയിൽ എത്തിയത‌്. അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപുമായുള്ള കൂടിക്കാഴ‌്ചയ‌്ക്കായി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ‌് സന്ദർശനം. ഭാര്യ റി സോൾ ജുവും കൊറിയൻ ഉന്നതാധികാരികളുമൊത്ത‌് തിങ്കളാഴ‌്ചയാണ‌് കിം സ്വകാര്യ ട്രെയിനിൽ ചൈനയിലേക്ക‌് തിരിച്ചത‌്.

ഇത‌് നാലാം തവണയാണ‌് കിം ചൈന സന്ദർശിക്കുന്നത‌്. നയതന്ത്ര–-വ്യാപാരമേഖലകൾ സംബന്ധിച്ച‌് സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന‌് കരുതുന്നു. അമേരിക്ക തങ്ങൾക്കുമേലുള്ള ഉപരോധം ശക്തമാക്കുകയാണെങ്കിൽ മറ്റുമാർഗം തേടുമെന്ന‌് കിം പ്രഖ്യാപിച്ചിരുന്നു.
 


പ്രധാന വാർത്തകൾ
Top