19 September Wednesday

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

സ്റ്റോക്കോം > ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.  അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജെഫ്രി സി ഹോള്‍, മൈക്കെല്‍ റോസ്ബാഷ്, മൈക്കെല്‍ ഡബ്ല്യു യങ് എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര മികവിനുള്ള 2017ലെ നൊബേല്‍ പുരസ്‌കാരം.

മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാര(biological clock/circadian rhythm)ത്തിന്റെ പ്രവര്‍ത്തന രഹസ്യങ്ങളെ ലോകത്തിനു മുന്നിലെത്തിച്ച കണ്ടുപിടുത്തങ്ങള്‍ക്കാണ് പുരസ്‌ക്കാരം. 11 ലക്ഷം ഡോളറാണ് അവാര്‍ഡ് തുക. ഓരോ വര്‍ഷവും വൈദ്യശാസ്ത്രമികവിന്റെ പുരസ്‌കാരത്തോടെയാണ് നൊബേല്‍ പ്രഖ്യാപനം ആരംഭിക്കുക.

പുരസ്‌കാര ജേതാക്കള്‍

ജെഫ്രി സി ഹോള്‍


1945ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു; ബ്രാന്‍ഡയ്‌സ് സര്‍വകലാശാലയില്‍  ഗവേഷകനായിരിക്കെയാണ് റോസ്ബാഷിനൊപ്പം  പിരിയഡ് ജീന്‍ ഗവേഷണത്തില്‍ സജീവമായത്. ഇപ്പോള്‍ വിരമിച്ചു, കേംബ്രിജില്‍  വിശ്രമജീവിതം. 73 വയസ്സാണ്.

മൈക്കെല്‍ റോസ്ബാഷ്


1944ല്‍ ഒക്ലഹോമയില്‍ ജനനം. ബ്രാന്‍ഡയ്‌സ് സര്‍വകലാശാലയില്‍  ഗവേഷകന്‍. ഇപ്പോഴും സര്‍വകലാശാലയിലെ സജീവാംഗം. 73 വയസ്സ്.

മൈക്കെല്‍ ഡബ്ല്യു. യങ്

1949ല്‍ മയാമിയില്‍ ജനിച്ചു. റോക്കെഫെല്ലര്‍ സര്‍വകലാശാലയില്‍  ഗവേഷകന്‍. ഇപ്പോഴും അവിടത്തെ സജീവ അധ്യാപകന്‍. 68 വയസ്സ്.




 

പ്രധാന വാർത്തകൾ
Top