16 November Friday

ലൈംഗിക ആരോപണം: സാഹിത്യ നൊബേൽ ഇത്തവണയില്ല

വെബ് ഡെസ്‌ക്‌Updated: Saturday May 5, 2018


സ്റ്റോക്ക‌്ഹോം
ലൈംഗിക‐സാമ്പത്തിക വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2018ലെ സാഹിത്യ നൊബേൽ നൽകേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനിച്ചു. 2018ലെ അവാര്‍ഡ്‌ 2019 ല്‍ പ്രഖ്യാപിക്കാനാണ‌് തീരുമാനം.  

നൊബേല്‍ സമ്മാന നിര്‍ണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് അര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് അക്കാദമിയെ പ്രതിസന്ധിയിലാക്കിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിന്റെ പേരില്‍ 18 സ്ത്രീക‌ളാണ‌് നവംബറിൽ ആരോപണം ഉന്നയിച്ചത്.

‘അക്കാദമിയിലുണ്ടായ പ്രശ്നങ്ങൾ നൊബേൽ പുരസ്കാരത്തെ മോശമായി ബാധിച്ചു. സാഹചര്യത്തിന്റെ ഗൗരവവും  പുരസ്കാരത്തിന്റെ ഖ്യാതിയും പരിഗണിച്ചാണ് നടപടി’ – വാർത്താക്കുറിപ്പിൽ പറയുന്നു. മറ്റു നൊബേൽ പുരസ്കാരങ്ങളെ ഇത‌് ബാധിക്കില്ലെന്നും വാർത്താക്കുറിപ്പിലുണ്ട‌്.

അക്കാദമിയുടെ  ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വച്ചാണ‌് സ്ത്രീകളെ അര്‍നോള്‍ട്ട് പീഡിപ്പിച്ചതെന്നാണ‌് ആരാപണം.

പ്രധാന വാർത്തകൾ
Top