16 November Friday

യുഎസ് സൈന്യത്തില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് വിലക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2017

വാഷിങ്ടണ്‍ > ട്രാന്‍സ്ജന്‍ഡറുകളെ അമേരിക്കന്‍സേനയില്‍ ആവശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സേനയില്‍ ട്രാന്‍സ്ജന്‍ഡറുകളെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞവര്‍ഷം മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എടുത്ത തീരുമാനം ട്രംപ് റദ്ദാക്കി. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

സേനയിലേക്ക് പുതുതായി ട്രാന്‍സ്ജന്‍ഡറുകളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് നിര്‍ദേശംനല്‍കി. അമേരിക്കന്‍ സേനയില്‍ നിലവില്‍ 2450 ട്രാന്‍സ്ജന്‍ഡറുകള്‍ ഉണ്ടെന്നാണ് കണക്ക്. ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലായി. 2015 മുതല്‍ അമേരിക്കന്‍ സേനയുടെ എല്ലാ യുദ്ധരംഗങ്ങളിലും വനിതാസൈനികരുണ്ട്. ട്രാന്‍സ്ജന്‍ഡറുകളുടെ മെഡിക്കല്‍ ചെലവ് താങ്ങാനാകുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇവരെ ഒഴിവാക്കുന്നത്.

പ്രധാന വാർത്തകൾ
Top