20 November Tuesday

ലൈംഗികാരോപണം: സാഹിത്യത്തിനുള്ള നൊബേല്‍ ഈ വര്‍ഷം നല്‍കില്ല

വെബ് ഡെസ്‌ക്‌Updated: Friday May 4, 2018

സ്‌റ്റോക് ഹോം > സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഈവര്‍ഷം നല്‍കേണ്ടെന്ന് സ്വീഡിഷ് അക്കാദമി തീരുമാനം. ലൈംഗിക,സാമ്പത്തിക അഴിമതിയില്‍ പെട്ടുഴലുന്ന സാഹചര്യത്തിലാണ് ഇക്കൊല്ലം സാഹിത്യത്തിനുള്ള നൊബേല്‍ നല്‍കേണ്ടെന്ന് അക്കാദമി തീരുമാനിച്ചത്.  2018ലെ അവാര്‍ഡ്‌ 2019 ല്‍ പ്രഖ്യാപിക്കും.

നൊബേല്‍ സമ്മാന നിര്‍ണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന
ലൈംഗിക ആരോപണമാണ് അക്കാദമിയെ പ്രതിസന്ധിയിലാക്കിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിന്റെ പേരില്‍ 18 സ്ത്രീകള്‍ നവംബറിലാണ് ആരോപണം ഉന്നയിച്ചത്.

അപൂര്‍വ്വമായാണ് അക്കാദമി സാഹിത്യ പുരസ്‌കാരം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ   ചെയ്യുന്നത്.രണ്ടാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1943 ലാണ് ഇതിനുമുമ്പ് നൊബേല്‍ സാഹിത്യപുരസ്‌കാരം നല്‍കാതിരുന്നത്.

അക്കാദമിയുടെ  ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വച്ചായിരുന്നു സ്ത്രീകളെ അര്‍നോള്‍ട്ട് പീഡിപ്പിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ അര്‍നോള്‍ട്ട് നിഷേധിക്കുകയായിരുന്നു
 

പ്രധാന വാർത്തകൾ
Top