15 November Thursday

വിഷമുള്ള പേസ്റ്റ്, പൊട്ടിത്തെറിക്കുന്ന ഫോൺ: ഇസ്രയേൽ കൊന്നത് 2700 പേരെ

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

Poisoned toothpaste and exploding phones: Israel linked to 2,700 assassination operations

ജറുസലേം > യുദ്ധത്തിലൂടെയല്ലാതെ ഇസ്രയേൽ സർക്കാർ നടത്തിയ കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇസ്രയേലിലെ പ്രമുഖ മാധ്യമപ്രവർത്തകനായ റോണൻ ബെർഗ്മാൻ എഴുതിയ പുസ്‌തകത്തിലാണ് എഴുപതുവർഷത്തിനിടെ ഇസ്രയേൽ നടത്തിയ രണ്ടായിരത്തിഎഴുന്നൂറോളം കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്.

വിഷംകലർത്തിയ ടൂത്ത്‌‌‌‌‌‌‌‌‌പേസ്റ്റ്, പൊട്ടിത്തെറിക്കുന്ന മൊബൈൽഫോൺ, ആയുധമേന്തിയ ഡ്രോണുകൾ എന്നിവയുപയോഗിച്ചുള്ള കൊലപാതകങ്ങളെപ്പറ്റിയാണ് ബെർഗ്മാൻ 'റൈസ് ആൻഡ് കിൽ ഫസ്റ്റ്' എന്ന പുസ്‌തകത്തിൽ പറയുന്നത്. യെദിയത് അഹാരനറ്റ് പത്രത്തിന്റെ ഇന്റലിജൻസ് കറസ്‌പോണ്ടന്റാണ് ബെർഗ്മാൻ.

ഇസ്രയേൽ ചാരസംഘടന മൊസാദ്, സുരക്ഷാ ഏജൻസി ഷിൻ ബെറ്റ് തുടങ്ങിയവയിലെ അംഗങ്ങളും നിരവധി സൈനികരുമായി നടത്തിയ അഭിമുഖത്തിൽനിന്നാണ് പുസ്‌തകം തയ്യയാറാക്കിയിരിക്കുന്നത്.

ആറോളം ഇറാനിയൻ ആണവ ശാസ്‌‌‌‌ത്രജ്ഞരെ ഇത്തരം ആസൂത്രണത്തിലൂടെ ഇസ്രയേൽ വധിച്ചു. പലസ്‌തീൻ നേതാവ് യാസർ അറാഫത്തിനെ വധിക്കാൻ റേഡിയേഷൻ വിഷം ഉപയോഗിച്ചതായും വെളിപ്പെടുത്തുന്നു. ആയിരത്തോളം അഭിമുഖത്തിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ പുസ്‌തകത്തിന് അറുനൂറോളം പേജുണ്ട്. ഈ മാസം 22നാണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top