14 November Wednesday

ബ്രിട്ടന്‍ വാഹനാപകടം; മരിച്ചവരില്‍ 2 മലയാളികള്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

ലണ്ടന്‍ > ബ്രിട്ടനിലെ തിരക്കേറിയ എം-1 മോട്ടോര്‍വേയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് രണ്ട് മലയാളികളും ആറ് തമിഴ്നാട്ടുകാരും. വാനും രണ്ട് കണ്ടെയ്നര്‍ ലോറികളും കൂട്ടിയിടിച്ചായിരുന്നു അപകടം. വാന്‍ ഉടമയും ഡ്രൈവറുമായ കോട്ടയം പാലാ കടുക്കുന്നേല്‍ സിറിയക് ജോസഫ് (51), വിപ്രോയില്‍ എന്‍ജിനീയറായ ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (28) എന്നിവരാണ് മരിച്ചത്.

വിപ്രോയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ച മറ്റുള്ളവര്‍. അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ അമിതവേഗത്തിന് കേസെടുത്തു. ലോറി ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതായി തെംസ് വാലി പൊലീസ് സ്ഥിരീകരിച്ചു. നോട്ടിങ്ഹാമില്‍ എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വീസ് നടത്തുകയായിരുന്നു മരിച്ച സിറിയക് ജോസഫ്. ഇദ്ദേഹത്തിന്റെ വാഹനം വാടകക്കെടുത്ത് നോട്ടിങ്ഹാമില്‍നിന്ന് ലണ്ടനിലേക്ക് വരികയായിരുന്നു വിപ്രോ ജീവനക്കാര്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top