15 November Thursday

നാലാംനിലയിൽ കുടുങ്ങിയ കുഞ്ഞിന്‌ രക്ഷകനായി ‘സ‌്പൈഡർമാൻ’; മാലി യുവാവിന‌് ഫ്രഞ്ച‌് പൗരത്വം

വെബ് ഡെസ്‌ക്‌Updated: Monday May 28, 2018

പാരീസ‌്> ഫ്രാൻസിൽ നാലാംനിലയിലെ ബാൽക്കണിയിൽ തൂങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ രക്ഷിച്ച മാലി യുവാവിന‌്  ഫ്രഞ്ച‌് പൗരത്വം നൽകി. കുഞ്ഞിനെ രക്ഷിച്ച‌് മണിക്കൂറുകൾക്കകമാണ‌് ഫ്രഞ്ച‌് പ്രസിഡന്റ‌് സാഹസികമായി കുഞ്ഞിനെ രക്ഷിച്ച മമൗദു ഗസാമയ‌്ക്ക‌് പൗരത്വം നൽകി ആദരിച്ചത‌്. ഇയാളെ ഫ്രഞ്ച‌് പ്രസിഡന്റ‌് ഇമാനുവൽ മാക്രോൺ കൂടിക്കാഴ‌്ചയ‌്ക്ക‌് ക്ഷണിച്ചു.

പാരീസിൽ അപ്പാർട‌്മെന്റ‌് സമുച്ചയത്തിന്റെ നാലാംനിലയിൽനിന്നാണ‌് കുഞ്ഞ‌് താഴേക്ക‌് വീഴാനായി തൂങ്ങിക്കിടന്നത‌്. താഴെ തടിച്ചുകൂടിയവർ ഈ ഭീകരദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തുന്നതിനിടെയാണ‌് അതുവഴി വന്ന ഗസാമ കെട്ടിടത്തിൽ അനായാസം ഇഴഞ്ഞുകയറിയത‌്. ഞൊടിയിടയിൽ കുഞ്ഞിന്റെ അടുത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. സ‌്പൈഡർമാനെപ്പോലും വെല്ലുവിളിക്കുന്ന സാഹസികതയുമായാണ‌് ഗസാമ കുഞ്ഞിനെ രക്ഷിച്ചത‌്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ഗസാമ മാലിയിൽനിന്ന‌് അടുത്തിടെയാണ‌് ഫ്രാൻസിലേക്ക‌് കുടിയേറിയത‌്. താമസത്തിനുള്ള അനുമതി ഇതുവരെ ലഭിച്ചിരുന്നില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top