19 September Wednesday

പാക് തെരഞ്ഞെടുപ്പ‌് ജൂലൈ 25ന‌്

വെബ് ഡെസ്‌ക്‌Updated: Monday May 28, 2018


ഇസ്ലാമാബാദ‌്

പാകിസ്ഥാനിൽ ദേശീയ അസംബ്ലിയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ‌് ജൂലൈ 25ന‌് നടക്കും. പ്രവിശ്യ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇതേ ദിവസം നടക്കുമെന്ന‌് പാക‌് തെരഞ്ഞെടുപ്പ‌് കമീഷൻ അറിയിച്ചു. നിലവിലെ പാകിസ്ഥാൻ മുസ്ലിം ലീഗ‌്(നവാസ‌്) സർക്കാരിന്റെ കാലാവധി 31ന‌് പൂർത്തിയാകും.

സിന്ധ‌്, ഖൈബർ, പഷ‌്തൂൺ, ബലൂചിസ്ഥാൻ പ്രവിശ്യാ നിയമസഭകളുടെ കാലാവധി 28 നും പൂർത്തിയാകും.
പ്രധാനമന്ത്രി ശാഹിദ‌് അബ്ബാസി നയിക്കുന്ന പാകിസ്ഥാൻ മുസ്ലിംലീഗ‌ും ഇമ്രാൻ ഖാൻ നയിക്കുന്ന പാകിസ്ഥാൻ തെഹരികെ ഇൻസാഫും തമ്മിലാണ‌് പ്രധാന മത്സരം. മുൻ പ്രസിഡന്റ‌് ആസിഫ‌് അലി സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ‌് പാർടിയും  പ്രധാന ശക്തിയാണ‌്. മൊത്തം 10.5 കോടി വോട്ടർമാരാണുള്ളത‌്.

ഇതിൽ 5‌.92 കോടി പുരുഷന്മാരും 4.67 കോടി സ‌്ത്രീകളുമാണ‌്. ഇതിൽ നാലു കോടിയോ‌ളം വരുന്ന യുവ വോട്ടർമാർ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുമെന്നാണ‌് കണക്കുകൂട്ടൽ‌. ദേശീയ അസംബ്ലിയും  പ്രവിശ്യ നിയമസഭകളും കാലാവധി പൂർത്തിയാക്കി 60 ദിവസത്തിനകം തെരഞ്ഞെടുപ്പ‌് നടത്തണമെന്നാണ‌് പാക് ഭരണഘടനാചട്ടം.

പ്രധാന വാർത്തകൾ
Top