16 November Friday

ബ്രിട്ടനില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച് 8 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 27, 2017

ലണ്ടന്‍ > ബ്രിട്ടനിലെ തിരക്കേറിയ മില്‍ട്ടണ്‍ കീനസ് എം-1 റോഡില്‍ ബക്കിങ്ഹാം ഷെയറിനു സമീപം മലയാളി ഓടിച്ച മിനിബസും കണ്ടെയ്നര്‍ ലോറികളുമായി കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു.

നോട്ടിങ്ഹാമില്‍നിന്ന് വന്ന മിനിബസിലുണ്ടായവരാണ് മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച ലോറി ഡ്രൈവര്‍മാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കുട്ടിയടക്കം നാലുപേര്‍ പരിക്കേറ്റ് ഗുരുതര പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പ്രധാന വാർത്തകൾ
Top