24 September Monday

മാപ്പിരന്ന് ഫെയ്സ്ബുക്ക് പരസ്യം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

ലണ്ടൻ > അഞ്ചുകോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ മാപ്പുപറഞ്ഞ ഫെയ്സ്ബുക് സ്ഥാപകൻ സുക്കർബർഗ് മാപ്പപേക്ഷ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് പത്രങ്ങളിൽ മുഴുപേജ് പരസ്യമാണ് നൽകിയത്.

'നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരായിരുന്നു. ഞങ്ങൾക്കതിന് കഴിഞ്ഞില്ലെങ്കിൽ ഞങ്ങളതിന് അർഹരല്ലെന്നാണ് മാപ്പപേക്ഷയായി വന്ന പരസ്യം. '2014ൽ ഒരു ഗവേഷക വിദ്യാർഥി വികസിപ്പിച്ചെടുത്ത ക്വിസ്് വഴിയാണ് വിവരങ്ങൾ ചോർത്തിയത്. ഞങ്ങളിലർപ്പിച്ച വിശ്വാസത്തിലുണ്ടായ വിള്ളലാണിത്. ഞാനതിൽ ഖേദിക്കുന്നു. ഇനിയൊരിക്കലും സമാന സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും'.‐ എന്നാൽ, വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ് അനലിറ്റിക്കയെപ്പറ്റി പരസ്യത്തിൽ പരാമർശംപോലുമില്ലാത്തത് ശ്രദ്ധേയമാണ്.

വിശ്വാസ്യത ഇടിഞ്ഞ ഫെയ്സ്ബുക്കിന്റെ വിപണിമൂല്യവും വൻതോതിൽ ഇടിഞ്ഞു. ഒരാഴ്ചയ്ക്കിടെ ഫെയ്സ്ബുക്കിന് ഏകദേശം 75 ബില്യൺ ഡോളർ നഷ്ടമാണ് സംഭവിച്ചത്. 13 ശതമാനത്തോളം ഓഹരികളും കുറഞ്ഞിട്ടുണ്ട്.

മറ്റു വാർത്തകൾ
Top