24 October Wednesday

യുഎന്‍ നടപടി യുദ്ധം വിളിച്ചുവരുത്തുന്നത്: ഉത്തരകൊറിയ

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017


പോങ്യാങ് > ഐക്യരാഷ്ട്രസഭ തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധം യുദ്ധം വിളിച്ചുവരുത്തുന്നതാണെന്ന പ്രതികരണവുമായി ഉത്തരകൊറിയന്‍ വിദേശമന്ത്രാലയം. രാജ്യത്തിന് സമ്പൂര്‍ണ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് യുഎന്‍ രക്ഷാസമിതിയുടെ ശ്രമമെന്നും ഉത്തരകൊറിയ ആരോപിച്ചു. ആണവരാഷ്ട്രമെന്ന നിലയില്‍ കരുത്തരാകുന്നത് തടയാന്‍ അമേരിക്ക മറ്റ് രാജ്യങ്ങളെ സ്വാധീനിച്ച് തങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ പുതിയ ഉപരോധം തള്ളിക്കളയുകയാണെന്നും ഇത് ഉത്തരകൊറിയയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും അധികൃതര്‍ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് പുറത്തുവിട്ടത്.

ഉപരോധംകൊണ്ട് തങ്ങളെ തകര്‍ക്കാനാകില്ലെന്നും മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുമെന്നും കഴിഞ്ഞ ദിവസം ഉത്തരകൊറിയ പ്രതികരിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top