19 November Monday

ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 25, 2017

ന്യൂയോര്‍ക്ക് > അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി ഹോളിവുഡ് നടന്‍ രംഗത്ത്. ട്രംപ് 20 വര്‍ഷംമുമ്പ് തന്റെ ഭാര്യയോട് ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് നടന്‍ ബില്ലി ബല്‍ഡവിന്റെ ആരോപണം.

ഡെമോക്രാറ്റിക് സെനറ്റര്‍ അല്‍ ഫ്രാങ്കനെതിരെ ഉയര്‍ന്ന ലൈംഗികാരോപണവിഷയത്തില്‍ ട്രംപിന്റെ മകന്‍ ചെയ്ത ട്വീറ്റിന് മറുപടിയായാണ് ബില്ലിയുടെ ആരോപണം. തന്റെ ഭാര്യയെ ലൈംഗികോദ്ദേശ്യത്തോടെ സമീപിച്ച ട്രംപ് ഹെലികോപ്റ്ററില്‍ അറ്റ്ലാന്റിക് സിറ്റിയിലേക്ക് പോകാന്‍ ക്ഷണിച്ചെന്നും ബില്ലി ആരോപിച്ചു.

പ്രധാന വാർത്തകൾ
Top