Top
17
Tuesday, October 2017
About UsE-Paper

പൊലീസ് മേധാവിയെ താലിബാന്‍ വധിച്ചു

Monday Sep 25, 2017
വെബ് ഡെസ്‌ക്‌

കാബൂള്‍ > തെക്കന്‍ അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ ജില്ലാ പൊലീസ് മേധാവിയെ താലിബാന്‍ വധിച്ചെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മേഖലയിലെ പട്രോളിങ്ങിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസുകാരുടെ വാഹനം ആക്രമിച്ചാണ് താലിബാന്‍ ഭീകരര്‍ പൊലീസ് മേധാവിയെ വധിച്ചത്. അടുത്തിടെയായി സുരക്ഷാസൈനികര്‍ക്കും പൊലീസിനുംനേരെ താലിബാന്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തെന്നും അധികൃതര്‍ പറഞ്ഞു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!