20 September Thursday

കാത്തിരിപ്പിന് വിരാമം; വാഹനവുമായി സ്‌‌ത്രീകള്‍ സൗദി നിരത്തില്‍

അനസ് യാസിൻUpdated: Monday Jun 25, 2018

മനാമ > സ്വന്തം രാജ്യത്ത് നിയമാനുസൃതം വാഹനമോടിക്കുന്നതിനുള്ള സൗദി വനിതകളുടെ ദീർഘകാലമായുള്ള കാത്തിരിപ്പിന് ഞായറാഴ്‌ച വിരാമമായതോടെ സൗദി നിരത്തുകൾ ആഹ്ലാദത്തിനു വഴിമാറി. ശനിയാഴ്‌ച അർധരാത്രി 12 കഴിഞ്ഞതോടെ വനിതകൾക്ക് വാഹനം ഓടിക്കാനുള്ള നിയമം പ്രാബല്യത്തിൽ വന്നു. തുടർന്ന് സ്വന്തം വാഹനങ്ങളുമായി വനിതകൾ റോഡിലിറങ്ങി പുതുയുഗപ്പിറവിക്ക് കൈയൊപ്പു ചാർത്തി.

കാറുകളും മോട്ടോർ ബൈക്കുകളുമായി നിരവധി വനിതകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരത്തുകളിൽ ഇറങ്ങിയത്. അമ്പത്തിനാലായിരത്തിലേറെ  സ്ത്‌രീകളാണ് ആദ്യഘട്ടത്തിൽ ലൈസൻസ് സമ്പാദിച്ചവർ. ഇതിൽ പുതുതായി ലൈസൻസ് നേടിയവരും വിവിധ രാജ്യങ്ങളിലെ ലൈസൻസ്‌ സൗദിയിലേക്ക് മാറ്റിയവരുമുണ്ട്. 

കിരീടാവകാശി മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിരന്തരവും ശക്തവുമായ ഇടപെടലാണ് സ്‌ത്രീകൾക്ക് ഡ്രൈവിങ്ങ് യാഥാർഥ്യമാക്കിയത്. സിബിഎസ് ചാനൽ നെറ്റ്‌‌‌വർക്കിന് നൽകിയ അഭിമുഖത്തിൽ സൗദി കിരീടാവകാശി ഇക്കാര്യത്തിൽ തന്റെ നയം വ്യക്തമാക്കിയിരുന്നു.

പ്രധാന വാർത്തകൾ
Top