26 September Wednesday

ഖത്തറിൽനിന്ന് യുഎസ് വ്യോമതാവളം സൗദിയിലേക്ക്

അനസ് യാസിൻUpdated: Sunday Mar 25, 2018

മനാമ > ഖത്തറിലെ അമേരിക്കൻ വ്യോമസേനാതാവളം സൗദിയിലേക്കു മാറ്റാൻ നീക്കമെന്ന് റിപ്പോർട്ട്. ഗൾഫിലെ അമേരിക്കയുടെ ഏറ്റവുംവലിയ എയർബേസാണിത്. ഇസ്രയേലി ഇന്റലിജൻസ് വെബ്സൈറ്റായ ദെബാക്ക ഫയലിനെ ഉദ്ധരിച്ച് ഗൾഫ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇക്കാര്യം അമേരിക്കയോ സൗദിയോ ഖത്തറോ സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കൻ സന്ദർശനത്തിനിടെ സൗദി കിരീടാവകാശി സൽമാൻ രാജകുമാരനും പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. സൗദി നേതൃത്വത്തിൽ ചതുർരാഷ്ട്രസഖ്യം ഖത്തറിനെതിരെ തുടരുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തീരുമാനത്തിനു പ്രസക്തിയേറെയാണ്.

ഖത്തറിലെ അൽ ഉദൈദിൽ പ്രവർത്തിക്കുന്ന യുഎസ് വ്യോമസേനാതാവളം കേന്ദ്രീകരിച്ചാണ് അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ അമേരിക്കൻ വ്യോമസേന ആക്രമണങ്ങൾ നടത്തുന്നത്. യുഎസ് സെൻട്രൽ കമാൻഡ്, യുഎസ് എയർഫോഴ്സ് സെൻട്രൽ കമാൻഡ് എന്നിവയുടെ ആസ്ഥാനം കൂടിയാണ് അൽ ഉദൈദ്. ഇത് സൗദിയിലെ അൽ ഖർജിലുള്ള പ്രിൻസ് സുൽത്താൻ എയർബേസിലേക്കുമാറ്റാനാണ് പദ്ധതി.

തലസ്ഥാനമായ റിയാദിനു തെക്ക് 77 കിലോമീറ്റർ അകലെയായാണ് ക്യാമ്പ് വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച ഗൾഫിലെ അയൽരാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് ഖത്തർ ഇറാനുമായും തുർക്കിയുമായും ബന്ധം ശക്തമാക്കിയിരുന്നു.

പ്രധാന വാർത്തകൾ
Top