18 December Tuesday

അന്ത്യശാസനവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

കാൻബറ > രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായ ഓസ‌്ട്രേലിയയിൽ വിമതർക്ക‌് അന്ത്യശാസനം നൽകി പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. കലാപനീക്കം അവസാനിപ്പിച്ചില്ലെങ്കിൽ വെള്ളിയാഴ‌്ച പ്രധാനമന്ത്രിപദത്തിൽനിന്ന‌്‌ രാജിവയ‌്ക്കുമെന്ന‌് ടേൾബുൾ മുന്നറിയിപ്പ‌് നൽകി. വെള്ളിയാഴ‌്ച ചേരുന്ന പാർലമെന്റ‌് യോഗത്തിൽ രാജിവച്ച വിമതനേതാവ‌് കൂടിയായ പീറ്റർ ഡട്ടൺ പങ്കെടുക്കുന്നത‌് സംബന്ധിച്ച‌് പ്രധാനമന്ത്രി നിയമോപദേശം തേടിയതായാണ‌് സൂചന. ഡട്ടണ‌് നിയമപരമായി യോഗത്തിൽ സംബന്ധിക്കാൻ കഴിയുമോയെന്ന‌് സർക്കാരിന്റെ നിയമവിദഗ‌്ധരോട‌് ടേൺബുൾ ആരാഞ്ഞതായി വാർത്താഏജൻസികൾ റിപ്പോർട്ട‌് ചെയ‌്തു.

പാർടിയെ കൂടെനിർത്താനുള്ള ശ്രമത്തിന്റെഭാഗമായി ടേൺബുൾ വെള്ളിയാഴ‌്ച പാർടി സാമാജികരുടെയും നേതാക്കളുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ട‌്. ചൊവ്വാഴ‌്ച പാർടി നേതൃമത്സരത്തിൽ ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടണെ 13 വോട്ടിന‌് പരാജയപ്പെടുത്തിയാണ‌് മാൽക്കം ടേൺബുൾ നേതൃസ്ഥാനത്തെത്തിയത‌്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top