20 September Thursday

പോളിഷ‌് എഴുത്തുകാരി ഓൾഗ തൊകാർസുകിന‌് മാൻ ബുക്കർ

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018

ലണ്ടൻ > പോളിഷ‌് എഴുത്തുകാരി ഓൾഗ തൊകാർസുകിന്റെ നോവൽ ‘ഫ‌്ളൈറ്റസ‌്’ ഈവർഷത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ‌്കാരം സ്വന്തമാക്കി. ജെന്നിഫർ ക്രോഫ‌്റ്റ‌് തയ്യാറാക്കിയ ഇംഗ്ലീഷ‌് പരിഭാഷയ‌്ക്കാണ‌് പുരസ‌്കാരം. സമ്മാനത്തുകയായ 67000 ഡോളർ ഓൾഗയും ക്രോഫ‌്റ്റും പങ്കിടും.

മനോഹര നർമത്തിന്റെയും സാങ്കൽപ്പികതയുടെയും സാഹിത്യ ശൈലിയുടെയും ഉടമയാണ‌് ഓൾഗ തൊകാർസുകെന്ന‌് പുരസ‌്കാരനിർണയസമിതി അഭിപ്രായപ്പെട്ടു. വായനക്കാരും നിരൂപകരും ഒരുപോലെ അംഗീകരിക്കുന്ന എഴുത്തുകാരിയാണ‌് ഓൾഗ.

പ്രധാന വാർത്തകൾ
Top