19 October Friday

ഉത്തരകൊറിയയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തും: ട്രംപ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 22, 2017

വാഷിങ്ടണ്‍ > ഉത്തരകൊറിയയെ പ്രകോപിക്കാന്‍ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയ തീവ്രവാദത്തിന്റെ സ്പോണ്‍സര്‍മാരാണെന്നും ആ രാജ്യത്തെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ട്രംപിന്റെ പുതിയ ഭീഷണി.

ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ കുതന്ത്രമാണ് ഇതിനു പിന്നില്‍. ചൊവ്വാഴ്ച മന്ത്രിസഭാ യോഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക നേരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇറാന്‍, സിറിയ, സുഡാന്‍ എന്നിവയ്ക്കൊപ്പം  ഉത്തരകൊറിയയെ ഉള്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top