17 August Friday

ഇസ്രയേൽ കടന്നാക്രമണം: 4 മരണം, ഹമാസ് വെടിനിര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

ഗസ അതിർത്തിയിൽ ഇസ്രയേൽ സൈന്യം സ്ഥാപിച്ച വേലി നീക്കാൻ ശ്രമിക്കുന്ന പലസ്‌തീൻ പ്രക്ഷോഭകർ ഫോട്ടോ: എഫ്‌പി

ഗാസ സിറ്റി > ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണം. പലസ‌്തീൻ സായുധസംഘടനയായ ഹമാസ‌് കേന്ദ്രങ്ങൾ ലക്ഷ്യംവച്ചായിരുന്നു  വ്യോമാക്രമണം. വെള്ളിയാഴ‌്ച രാത്രി തുടങ്ങിയ ആക്രമണത്തിൽ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ മൂന്നു പേര്‍ ഹമാസ് പ്രവർത്തകരാണ്.

ഇതോടെ കഴിഞ്ഞ മാർച്ചുമുതലുണ്ടായ ഇസ്രായേല്‍ കടന്നാക്രമണത്തില്‍  കൊല്ലപ്പെട്ട പലസ‌്തീൻകാരുടെ എണ്ണം 149 ആയി. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടതോടെയാണ‌് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത‌്.

ഇസ്രയേൽ ഏകപക്ഷീയമായ ആക്രമണം തുടർന്നതോടെ ഐക്യരാഷ്ട്രസംഘടനയും ഈജിപ‌്തും മുൻകൈയെടുത്ത‌് നടത്തിയ മധ്യസ്ഥ ചർച്ചയ‌്ക്കൊടുവിൽ ഹമാസ‌് വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ, വെടിനിർത്തൽ സംബന്ധിച്ച‌് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഒരാഴ‌്ചയ‌്ക്കിടെ ഇത‌് രണ്ടാംതവണയാണ‌് ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത‌്.

2014നുശേഷം ഗാസ അതിർത്തിയിൽ  സൈനികൻ കൊല്ലപ്പെടുന്നത‌് ആദ്യസംഭവമാണെന്ന‌്  ഇസ്രയേൽ പ്രതികരിച്ചു. ഹമാസിന്റെ 40 പോസ‌്റ്റുകൾ ലക്ഷ്യംവച്ചാണ‌് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ അധീനമേഖലകളിൽ മിസൈൽ ആക്രമണമുണ്ടായതായും  ഇസ്രയേൽ അവകാശപ്പെട്ടു. പലസ‌്തീൻ അഭയാർഥികൾക്ക‌് സ്വന്തം മണ്ണിലേക്ക‌് തിരിച്ചുപോകാനുള്ള അവകാശത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ‌് ഇസ്രയേൽ സൈനികനുനേരെ ആക്രമണമുണ്ടായത‌്.

മൂന്ന‌ു മിസൈലുകളാണ‌് ഹമാസ‌് തൊടുത്തതെന്ന‌് ഇസ്രായേൽ സേന അവകാശപ്പെട്ടു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top