15 November Thursday

ജർമനിയില്‍ കത്തിയാക്രമണം; 10 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

ബെർലിൻ > വടക്കൻ ജർമനിയിലെ യാത്രാബസിൽ അക്രമി നടത്തിയ കത്തി ആക്രമണത്തിൽ 10 പേർക്ക‌് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ‌്. അക്രമിയെ പിന്നീട‌് പൊലീസ‌് അറസ്റ്റ‌് ചെയ‌്തു.

ജർമൻ നഗരമായ ല്യൂബെക്കിലെ സിറ്റി ബസിലായിരുന്നു ആക്രമണം. ആക്രമണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട‌് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ബസിന്റെ പുറകുവശത്തെ സീറ്റിന‌് തീയിട്ടശേഷമാണ‌് യുവാവ‌് യാത്രക്കാരെ ആക്രമിച്ചത‌്.

പ്രധാന വാർത്തകൾ
Top