Top
17
Wednesday, January 2018
About UsE-Paper

മൈക്കല സുരാസ്, ഉറുഗ്വെയിലെ ആദ്യ ട്രാന്‍സ്ജെന്റര്‍ സെനറ്ററായി കമ്മ്യൂണിസ്റ്റ് അഭിഭാഷക

Saturday Oct 21, 2017
വെബ് ഡെസ്‌ക്‌

മൊന്‍ന്റേഡിയോ> ഉറുഗ്വെയിലെ ആദ്യ ട്രാന്‍സ്ജെന്റര്‍ സെനറ്ററായി കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗവും അഭിഭാഷകയുമായ മൈക്കല സുരാസ് ചുമതലയേറ്റു. ഉറുഗ്വെയുടെ ചരിത്രത്തിലെ നിര്‍ണായകമായ നിമിഷമെന്നാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. കാലങ്ങളായി സാമൂഹികമായി അടിച്ചമ്മര്‍ത്തപ്പെട്ട ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിന് പ്രതീക്ഷയേകുന്ന താണ് മൈക്കലയുടെ നേട്ടം.ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍നിന്നുള്ള ഉറുഗ്വെയിലെ ആദ്യത്തെ അഭിഭാഷകയും മൈക്കല സുരാസ് ആണ്. 

ഉറുഗ്വെയിലെ ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിനായുള്ള അവകാശപേരാട്ടത്തിന്റെ മുന്നണി പോരാളിയാണ് 34 കാരിയായ മൈക്കല സുരാസ്. കമ്മ്യണിസ്റ്റ് നേതാവ് മാര്‍ക്കോസ് കരാംബുലക്ക് പകരക്കാരിയായാണ് മൈക്കല ചുമതലയേല്‍ക്കുന്നത്.2013ല്‍ ഉറുഗ്വെ കൊണ്ടുവന്ന തുല്യ വിവാഹനിയമത്തിന് പിന്നിലും മൈക്കലയുടെ പ്രയത്നമുണ്ട്.  ട്രാന്‍സ്ജെന്ററുകളുടെ അവകാശ സംഘടനയായ ബ്ളാക്ക് ഷീപ്പിന്റെ അഭിഭാഷകയും മൈക്കലയാണ്.

 വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലകളിലും  ട്രാന്‍സ്ജെന്റര്‍ വിഭാഗങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്ന നിയമനിര്‍മ്മാണത്തിനാണ് തന്റെ പ്രഥമ പരിഗണനയെന്ന്  അസോസിയേറ്റ് പ്രസ്സിന്ന് നല്‍കിയ അഭിമുഖത്തില്‍ മൈക്കല പറഞ്ഞു. കുടാതെ ഉറുഗ്വെയില്‍ 1973 മുതല്‍ 1985 വരെ നടന്ന പട്ടാള ഭരണത്തില്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായ ട്രാന്‍സ്ജെന്ററുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതടക്കം പരിഗണനയിലുള്ള വിഷയമാണെന്നും മൈക്കല പറഞ്ഞു.