17 November Saturday

പുടിനെ യുഎസിലേക്ക‌് ക്ഷണിച്ച‌് ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

വാഷിങ‌്ടൺ > അമേരിക്ക സന്ദർശിക്കാൻ റഷ്യൻ പ്രസിഡന്റ‌് വ്ലാദിമിർ പുടിന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ ക്ഷണം. പുടിന്റെ സന്ദർശനം സംബന്ധിച്ച‌് ചർച്ചകൾ നടന്നുവരികയാണെന്ന‌് വൈറ്റ‌്ഹൗസ‌് പ്രസ‌് സെക്രട്ടറി സാറ സാൻഡേഴ‌്സൺ ട്വിറ്ററിൽ കുറിച്ചു. പുടിനെ ക്ഷണിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ‌് ജോൺ ബോൾട്ടനോട‌് ട്രംപ‌് ആവശ്യപ്പെട്ടതായും ഈ വർഷം അവസാനത്തോടെ കൂടിക്കാഴ‌്ചയുണ്ടാകുമെന്ന‌് പ്രതീക്ഷിക്കുന്നതായും സാറ പറഞ്ഞു.

സാറ സാൻഡേഴ‌്സന്റെ ട്വീറ്റിന‌ു പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച‌് ട്രംപും ട്വീറ്റ‌് ചെയ‌്തു. പുടിനുമായുള്ള കൂടിക്കാഴ‌്ചയ‌്ക്കായി വീണ്ടും കാത്തിരിക്കുകയാണെന്ന‌് ട്രംപ‌് ട്വിറ്ററിൽ കുറിച്ചു. റഷ്യയുമായി അമേരിക്ക യുദ്ധത്തിലേർപ്പെടണമെന്നാണ‌് മാധ്യമങ്ങളുടെ ആഗ്രഹമെന്ന‌് കഴിഞ്ഞ ദിവസം ട്രംപ‌് പറഞ്ഞിരുന്നു. ഹെൽസിങ്കിൽ അടുത്തിടെ നടന്ന ഉച്ചകോടയിൽ അമേരിക്ക ശക്തമായ നിലപാട‌് സ്വീകരിച്ചില്ലെന്ന‌ു പറഞ്ഞ‌് മാധ്യമങ്ങൾ ട്രംപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന‌് മറുപടിയായാണ‌് ട്രംപിന്റെ പ്രതികരണം.

പ്രധാന വാർത്തകൾ
Top