22 September Saturday

ജർമനി ജൈവ ആക്രമണം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

ബർലിൻ > ജർമനിയിലെ കൊളോണിൽ അറസ്റ്റിലായ ടുണീഷ്യൻ യുവാവ‌് ജൈവ ആയുധം നിർമിക്കാനുള്ള ശ്രമത്തിലായിരുന്നെന്ന‌് പൊലീസ‌്. ഇരുപത്തൊമ്പതുകാരനായ സെയ‌്ഫ‌് അള്ള കഴിഞ്ഞ 12നാണ‌് അറസ്റ്റിലായത‌്.

ഇയാളുടെ ഫ്ലാറ്റിൽനിന്ന‌് ഭീകര വിഷപദാർഥമായ റൈസിൻ കണ്ടെത്തിയതായി പൊലീസ‌് വെളിപ്പെടുത്തി. ജൈവായുധം നിർമിച്ച‌് ആക്രമണത്തിനുള്ള നീക്കത്തിലായിരുന്നു ഇയാളെന്നാണ‌് പൊലീസിന്റെ നിഗമനം.

ജർമനിയിൽ ആദ്യമായി ജൈവബോംബ‌് പ്രയോഗിക്കാൻ വ്യക്തമായ തയ്യാറെടുപ്പ‌് ഇയാൾ നടത്തിയിരുന്നതായി ഫെഡറൽ ക്രിമിനൽ പൊലീസ‌് മേധാവി ഹോൾഗർ മ്യൂയൻക‌് പറഞ്ഞു. സയനൈഡിനേക്കാൾ 6000 മടങ്ങ‌് വിനാശകാരിയാണ‌് റൈസിൻ.

ഇതിന‌് പ്രത്യൗഷധം കണ്ടെത്തിയിട്ടുമില്ല. ഐഎസിന്റെ പ്രേരണയിലാകാം അക്രമിയുടെ പ്രവർത്തനമെന്ന‌് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട‌്ചെയ‌്തു.

പ്രധാന വാർത്തകൾ
Top