26 September Wednesday

ജിം ബ്രൈഡ‌്സ‌്റ്റൈൻ നാസയുടെ മേധാവി

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018

വാഷിങ‌്ടൺ > അമേരിക്കൻ ദേശീയ ബഹിരാകാശ ഏജൻസി നാസയെ ഇനി ജിം ബ്രൈഡ‌്സ‌്റ്റൈൻ നയിക്കും. നാഷണൽ ഏയ‌്റോനോട്ടിക‌്സ‌് ആൻഡ‌് സ‌്പേസ‌് അ‌ഡ‌്മിനിസ‌്ട്രേഷൻ (നാസ) മേധാവിയായി  തെരഞ്ഞെടുക്കപ്പെട്ട  ജിം ബ്രൈഡ‌്സ‌്റ്റൈൻ ട്രംപിന്റെ അടുത്ത അനുയായിയാണ‌്. ഒകലോഹാമയിൽ നിന്നുള്ള റിപ്പബ്ലിക‌് പാർടി പ്രതിനിധിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ‌് നാസയുടെ മേധാവിയാകാനുള്ള വോട്ടെടുപ്പിൽ വിജയിച്ചത‌്.

42 കാരനായ ജിം ബ്രൈഡ‌്സ‌്റ്റൈൻ മുൻ നേവി ഉദ്യോഗസ്ഥനും പൈലറ്റ‌ുമാണ‌്. ചന്ദ്രനിലേക്ക‌് വീണ്ടും മനുഷ്യരെ അയക്കാനുള്ള പരീക്ഷണങ്ങൾക്ക‌് മുൻഗണന നൽകുമെന്ന‌് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം   ജിം ബ്രൈഡ‌്സ‌്റ്റൈൻ പ്രതികരിച്ചു. 2016 പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ അനുയായിരുന്നു ഇദ്ദേഹം. നാസയുടെ പ്രവർത്തനങ്ങളെ മുന്നോട്ട‌് കൊണ്ട‌ുപോകാനുള്ള ‌എല്ലാ കഴിവുമുള്ളയാളാണ‌് പുതിയ മേധാവിയെന്ന‌് നാസയുടെ മുൻ തലവൻ ചാൾസ‌് ബോൾഡൻ പ്രതികരിച്ചു.
 

പ്രധാന വാർത്തകൾ
Top