Top
23
Wednesday, August 2017
About UsE-Paper

ഓസ്ട്രേലിയന്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍നമ്പരുകള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

സിഡ്സി > ഓസ്ട്രലിയയില്‍ എംപിമാരുടെയും നേതാക്കളുടെയും സ്വകാര്യ ഫോണ്‍നമ്പരുകള്‍ അബദ്ധത്തില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നമ്പരാണ് മൂന്നുമാസത്തോളമായി സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഉണ്ടായിരുന്നത്.

നിലവിലെ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിന്റെയും സര്‍ക്കാരിലെ ചില പ്രമുഖരുടെയും നമ്പരുകള്‍ ഇക്കൂട്ടത്തിലില്ല. എന്നാല്‍, പ്രതിപക്ഷനേതാവ് ബില്‍ ഷോര്‍ട്ടണ്‍, മുന്‍ പ്രധാനമന്ത്രിമാരായ ജൂലിയ ഗില്ലാര്‍ഡ്, ജോണ്‍ ഹോവാര്‍ഡ്, പോള്‍ കീറ്റിങ് എന്നിവരുടെ ഫോണ്‍നമ്പരുകള്‍ പരസ്യമായി.

പാര്‍ലമെന്ററി സര്‍വീസ് ഡിപ്പാര്‍ട്മെന്റ് വെബ്സൈറ്റില്‍ വന്ന നമ്പരുകള്‍ സംഭവം പുറത്തറിഞ്ഞ് വിവാദമായതിനെത്തുടര്‍ന്ന് നീക്കംചെയ്തു. റിപ്പോര്‍ട്ട് തയ്യാറാക്കിയ സ്വകാര്യ കരാറുകാരുടെ പിശകുമൂലമാണ് ഇത് സംഭവിച്ചതെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിശദീകരിച്ചു.