22 May Tuesday

ഹാഫിസ് സയീദിന്റെ വാദം കേള്‍ക്കുന്നത് മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2017


ഇസ്ളാമാബാദ് > ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയതിനെ ചോദ്യംചെയ്ത് ജമാഅത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സയീദും മറ്റ് നാലുപ്രതികളും സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു. കേസിന് തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ അഭ്യര്‍ഥന മാനിച്ചാണ് കോടതി നടപടി.

ജസ്റ്റിസ് സെയ്ദ് കാസിം റാസ ഷംസിയുടെ നേതൃത്വത്തിലുള്ള ലാഹോര്‍ ഹൈക്കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചൊവ്വാഴ്ചവരെ കേസില്‍ വാദം കേള്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്.

പ്രധാന വാർത്തകൾ
Top