Top
18
Wednesday, October 2017
About UsE-Paper

മെക്‌സികോയില്‍ ഭൂചലനം; മരണം 140

Wednesday Sep 20, 2017
വെബ് ഡെസ്‌ക്‌

മെക്‌സിക്കോ സിറ്റി>മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 140 ആയി.  സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 20 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ട്. മെക്സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്. ഈ മാസം ആദ്യം മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 90 പേര്‍ മരിച്ചിരുന്നു.



ഭൂചലനത്തെ തുടര്‍ന്ന് ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.15നാണ് നുരന്തമുണ്ടായത്.  സാന്‍ ജുവാന്‍ റബോസോ നഗരത്തില്‍നിന്ന് 31 മൈല്‍ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

1985ല്‍ പതിനായിരത്തിലധികം പേര്‍ മരിക്കാനിടയായ ഭൂചലനത്തിന്‍റെ 32-ാം വാര്‍ഷിക ദിനത്തിലാണ് മെക്സിക്കോയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായിരിക്കുന്നത്.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!