Top
17
Sunday, December 2017
About UsE-Paper

കൊറിയന്‍ ഉപദ്വീപിനുമുകളിലൂടെ യുഎസ് യുദ്ധവിമാനം

Tuesday Sep 19, 2017
വെബ് ഡെസ്‌ക്‌

സോള്‍ > സംഘര്‍ഷഭീതി നിലനില്‍ക്കുന്ന കൊറിയന്‍ ഉപദ്വീപീയ മേഖലയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് അമേരിക്ക യുദ്ധവിമാനങ്ങള്‍ പറത്തി. ഉത്തരകൊറിയക്ക് താക്കീത് നല്‍കാനെന്ന പേരിലാണ് അമേരിക്കയുടെ നടപടി. ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. നാല് എഫ്-35 ബി സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളും രണ്ട് ബി 1 ബി ബോംബറുകളുമാണ് പറത്തിയത്. റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ളവയാണിത്. ദക്ഷിണകൊറിയയുടെ എഫ് 15 കെ ജെറ്റ് വിമാനങ്ങളുമായി ചേര്‍ന്നാണ് അമേരിക്ക പരീക്ഷണം നടത്തിയത്. കഴിഞ്ഞ 31നും സമാനമായി അമേരിക്ക യുദ്ധവിമാനം പറത്തിയിരുന്നു. 

ഉത്തരകൊറിയയെ ശക്തമായി പ്രതിരോധിക്കാന്‍ തങ്ങള്‍ക്കാകുമെന്നാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് അമേരിക്ക അവകാശപ്പെട്ടു. ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിനു പിന്നാലെ ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം കൊണ്ടുവന്നിരുന്നു.