19 September Wednesday

പറക്കുന്നതിനിടെ വിമാന എൻജിൻ പൊട്ടിത്തെറിച്ച് ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 19, 2018

ന്യൂയോർക്ക് > ന്യൂയോർക്കിൽനിന്ന് ഡാലസിലേക്ക് പോകുകയായിരുന്ന തെക്കുപടിഞ്ഞാറൻ എയർലൈൻസിന്റെ വിമാന എൻജിൻ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. 1380 എന്ന ബോയിങ് 737 വിമാനം ഫിലാഡൽഫിയയിൽ അടിയന്തരമായി ഇറക്കുന്നതിനിടെയാണ് അപകടം.

ന്യൂയോർക്ക് ലാ ഗാർഡിയ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെ എൻജിൻ പൊട്ടിത്തെറിച്ച് ഒരുഭാഗം പറന്നുപോകുകയായിരുന്നു. ഈ ഭാഗം വിമാനത്തിന്റെ ജനൽച്ചില്ലിലിടിച്ചാണ് ജനലിനരികിലിരുന്ന ഒരു സ്ത്രീക്ക് മാരകമായി പരിക്കേറ്റത്. പിന്നീട് മരിച്ച ഇവരുടെ വിശദാംശം പുറത്തുവന്നിട്ടില്ല.

സംഭവത്തിൽ അമേരിക്ക‐ഫ്രഞ്ച് സംയുക്ത സംരംഭമായ സിഎഫ്എം കമ്പനിയുടെ അധികൃതർ കൂടുതൽ അന്വേഷണം നടത്തുകയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top