20 September Thursday

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും: കുവൈറ്റ് മന്ത്രാല‌യം

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

കുവൈറ്റ് സിറ്റി > രാജ്യത്ത് തൊഴിലെടുക്കുന്ന വിവിധ രാജ്യക്കാരായ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടു വീഴ്‌ച്ചയില്ലെന്ന് കുവൈറ്റ് മാൻ പവർ അതോറിറ്റി വക്താവ് പത്രക്കുറിപ്പിൽ അറീയിച്ചു.

അടുത്തിടെ നടന്ന ചില സംഭവങ്ങളുടെ പച്ചശാതലത്തിൽ പുറത്ത് വന്ന വാർത്തകളോടും സംഭവങ്ങളെയും അതീവ ഗൗരവത്തോടെയാണ് അതോറിറ്റി കാണുന്നതെന്നും കുവൈറ്റ് മാൻ പവർ അതോറിറ്റി വക്താവ് അസിദ് അൽ മെസീദ് സൈദ് പറഞ്ഞു. ഈ സാഹചര്യങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ ഇന്ത്യ, പിലിപ്പൈൻസ്‌ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായുള്ള നിരവധി ചർച്ചകൾ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

പ്രധാന വാർത്തകൾ
Top