Top
21
Thursday, September 2017
About UsE-Paper

ബുര്‍ഖ അണിഞ്ഞ് എംപി ഓസ്ട്രേലിയന്‍ സഭയില്‍

Friday Aug 18, 2017
വെബ് ഡെസ്‌ക്‌

കാന്‍ബറ > ഓസ്ട്രേലിയയില്‍ മുസ്ളിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം സ്ഥാപിച്ചെടുക്കാന്‍ തീവ്രവലതുപക്ഷ പാര്‍ടി നേതാവായ പൌളിന്‍ ഹാന്‍സണ്‍ ബുര്‍ഖ അണിഞ്ഞ് പാര്‍ലമെന്റിലെത്തിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. ബുര്‍ഖ ധരിച്ച് സഭയിലെ തന്റെ കസേരയില്‍ 20 മിനിറ്റോളം അവര്‍ ഇരുന്നു. രാജ്യസുരക്ഷയെ കരുതി ബുര്‍ഖ നിരോധിക്കണമെന്ന് മുദ്രാവാക്യം ഉയര്‍ത്തിയശേഷമാണ് അവര്‍ വേഷം മാറ്റിയത്. 

രാഷ്ട്രീയനേതാക്കളും മന്ത്രിമാരും സംഭവത്തെ അപലപിച്ചു. പൌളിന്റെ പ്രവൃത്തി ഓസ്ട്രേലിയയിലെ അഞ്ചുലക്ഷം മുസ്ളിങ്ങളെ ഭയാശങ്കയിലാഴ്ത്തുന്നതാണെന്ന് മന്ത്രി ജോര്‍ജ് ബാന്‍ഡിസ് സഭയില്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രിയുടെ പ്രസംഗം കൈയടിച്ച് സ്വാഗതം ചെയ്തു.

സ്വന്തം പദവിയെ കളിയാക്കുന്ന പ്രവൃത്തിയാണ് പൌളിന്റേതെന്ന് വിക്ടോറിയ സ്റ്റേറ്റ് ഇസ്ളാമിക കൌണ്‍സില്‍ നേതാവ് അബ്ദേല്‍ സല്‍മാന്‍ പ്രതികരിച്ചു. ക്യൂന്‍സ് ലാന്‍ഡില്‍നിന്നുള്ള ജനപ്രതിനിധിയാണ് പൌളിന്‍. 'പൌളിന്‍ ഹാന്‍സണ്‍സ് വണ്‍ നേഷന്‍ പാര്‍ടി'യുടെ സ്ഥാപകനേതാവായ അവര്‍ അഭയാര്‍ഥികള്‍ക്കെതിരായ കടുത്ത നിലപാടുകളിലൂടെ കുപ്രസിദ്ധയാണ്.