Top
21
Thursday, September 2017
About UsE-Paper

ഉത്തര കൊറിയയുമായി സൈനികചര്‍ച്ചയാകാമെന്ന് ദക്ഷിണ കൊറിയ

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

സോള്‍ > ഉത്തരകൊറിയയുമായി സൈനികചര്‍ച്ചയാകാമെന്ന നിര്‍ദേശവുമായി ദക്ഷിണകൊറിയ. ആണവ-ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയെപ്പറ്റി ദക്ഷിണകൊറിയ ആലോചിക്കുന്നത്. ഉത്തരകൊറിയയുമായി നല്ല ബന്ധത്തിലാകണമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ സൂചിപ്പിച്ചിരുന്നു. എന്നാല്‍, നിര്‍ദേശത്തോട് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. സമാധാന ഉടമ്പടിയില്‍ ഒപ്പിടാനും ഇതുവഴി പ്യോങ്യാങ്ങിലെ ആണവായുധ പദ്ധതികള്‍ക്ക് തടയിടാനുമാണ് ദക്ഷിണകൊറിയ ശ്രമിക്കുന്നത്. 

ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം യുഎന്‍ പ്രമേയങ്ങളുടെ ലംഘനമായാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. 21ന് ചര്‍ച്ച നടത്താമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ദക്ഷിണകൊറിയ മുന്നോട്ടുവയ്ക്കുന്നത്. 1953ല്‍ അവസാനിച്ച കൊറിയന്‍ യുദ്ധത്തെതുടര്‍ന്ന് പിരിയേണ്ടിവന്ന കുടുംബാംഗങ്ങളെ വീണ്ടും ഒന്നിപ്പിക്കാന്‍ ദക്ഷിണകൊറിയന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഉത്തരകൊറിയയുടെ പ്രതികരണം അറിഞ്ഞശേഷം മാത്രമേ ഇത്തരം നീക്കങ്ങളിലേക്ക് കടക്കൂ.