21 April Saturday

ഡാനിയേല്‍ തായിയുടെ 17 സെക്കന്റ്‌ ; റുബിക്സ് ക്യൂബ് തോറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017


കാന്‍ബെറ > പതിനേഴ് സെക്കന്‍ഡിനുള്ളില്‍ റുബിക്സ് ക്യൂബ് പരിഹരിച്ച് പതിനാറുകാരന്‍. പെര്‍ത്തില്‍ യാത്രയ്ക്കിടെ ട്രെയിനിലിരുന്നാണ് ഡാനിയേല്‍ തായ് സഹയാത്രികരെ വിസ്മയിപ്പിച്ച് റുബിക്സ് ക്യൂബ് കറക്കി അത്ഭുതം സൃഷ്ടിച്ചത്. കാഴ്ചക്കാരുടെ ഇടയിലല്ലെങ്കില്‍ ഇതിലും കുറച്ചുസമയമേ എടുക്കൂവെന്നും തായ് പറഞ്ഞു.

സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചിത്രക്കള്ളികള്‍ നേരെയാക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. റുബിക്സ് ക്യൂബുമായിരിക്കുന്നതുകണ്ട് സഹയാത്രികരിലൊരാള്‍ എത്ര സമയത്തിനുള്ളില്‍ ഇത് പരിഹരിക്കാനാകുമെന്ന് ചോദിച്ചതാണ് തായ്ക്ക് പ്രചോദനമായത്. ഇതിനുപിന്നില്‍ തന്ത്രങ്ങളൊന്നുമില്ലെന്നും പരിശീലനംകൊണ്ട് സാധ്യമാകുമെന്നും തായ് പറഞ്ഞു. 

പ്രധാന വാർത്തകൾ
Top