20 April Friday

പുതിയ കുടിയേറ്റ വിരുദ്ധ ബില്ലുമായി ട്രംപ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2017

വാഷിങ്ടണ്‍ > പുതിയ കുടിയേറ്റ വിരുദ്ധ ബില്ലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏഴ് മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന പുതിയ ഉത്തരവില്‍ അടുത്തയാഴ്ച ഒപ്പുവയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയെ സമഗ്രമായി സംരക്ഷിക്കുന്നതാകും ബില്ലെന്ന് ട്രംപ് വൈറ്റ്ഹൌസില്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

നേരത്തേ ട്രംപ് പ്രഖ്യാപിച്ച കുടിയേറ്റവിലക്ക് കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പിന്‍വലിച്ചാണ് ട്രംപ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നത്. സിറിയയും ഇറാനും ഉള്‍പ്പെടെ ഏഴ് മുസ്ളീം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞ ജഡ്ജിമാര്‍ ഇക്കാര്യത്തില്‍ ആശങ്ക ഉന്നയിച്ചിരുന്നു. ഇവയെല്ലാം പരിഹരിച്ച് പഴുതടച്ച ബില്ലാകും കൊണ്ടുവരികയെന്ന് ട്രംപ് പറഞ്ഞു.

ജനുവരി ഏഴിന് പുറത്തിറക്കിയ ആദ്യ ഉത്തരവ് അമേരിക്കക്ക് അകത്തും പുറത്തും വ്യാപകപ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ഏറെ ആശങ്കയും കുഴപ്പങ്ങളുംഉണ്ടായി. ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ കോടതികള്‍ ഈ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.

പ്രധാന വാർത്തകൾ
Top