Top
17
Tuesday, October 2017
About UsE-Paper

കിം ജോങ് നാം വധം: ഒരു യുവതികൂടി പിടിയില്‍

Friday Feb 17, 2017
വെബ് ഡെസ്‌ക്‌



ക്വോലാലംപുര്‍ > ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് അന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു യുവതികൂടി വ്യാഴാഴ്ച പിടിയിലായി. ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച ഡോവന്‍ തി ഹ്വാങ് എന്ന ഇരുപത്തെട്ടുകാരിയെ അറസ്റ്റുചെയ്തിരുന്നു. തിങ്കളാഴ്ച ക്വോലാലംപുര്‍ വിമാനത്താവളത്തില്‍വച്ചാണ് കിംജോങ് നാമിന് നേരെ യുവതികള്‍ വിഷപ്രയോഗം നടത്തിയത്. സംഭവത്തിന് ശേഷം കാറില്‍കയറി പോകുന്ന യുവതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.  ഇതാണ് പൊലീസിന് സഹായകമായത്.  കൊല്ലപ്പെട്ടത് കിങ് ജോങ് നാം തന്നെയെന്ന് മലേഷ്യ സ്ഥിരീകരിച്ചു. ഉത്തര കൊറിയയുടെ ആവശ്യപ്രകാരം കിങ് ജോങ് നാമിന്റെ മൃതദേഹം നാട്ടിലേക്കയക്കാന്‍ നടപടി ആരംഭിച്ചു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!