Top
20
Thursday, July 2017
About UsE-Paper

യമനില്‍ വ്യോമാക്രമണത്തില്‍ നിരവധി മരണം

Friday Feb 17, 2017
വെബ് ഡെസ്‌ക്‌


സനാ > യമനില്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ജനക്കൂട്ടത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അര്‍ഹാബിലാണ് സംഭവം. കൊല്ലപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. വ്യോമാക്രമണത്തിനുപിന്നില്‍ യുഎസ്- സൌദി സൈനികരാണെന്ന് ഹൂതി വിമതര്‍ ആരോപിച്ചു. രണ്ടുതവണയാണ് വ്യോമാക്രമണം ഉണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.