15 November Thursday

പാക‌് തെരഞ്ഞെടുപ്പ‌് : ഫേസ്‌ബുക്ക്‌ അക്കൗണ്ടുകൾക്ക‌് താഴിടും

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

ലാഹോർ > പാകിസ്ഥാനിൽ 25ന‌് തെരഞ്ഞെടുപ്പ‌് നടക്കാനിരിക്കെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ‌് സയീദ‌ിന്റെ പാർടിയുടെയടക്കം അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഫെയ‌്സ‌്ബുക്ക‌്. ഇസ്ലാമിസ്റ്റ‌് മില്ലി മുസ‌്ലിം ലീഗ‌്, ഹാഫിസ‌് സെയ‌്ദിന്റെ ജമാത്ത‌്‐ഉദ‌്‐ ദവ തുടങ്ങി നിരവധി പാർടികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നുണ്ട‌്.

രാഷ്ട്രീയ പാർടികളുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ഫെയ‌്സ‌്ബുക്ക‌് പേജുകൾ കണ്ടുപിടിച്ച‌് ഇല്ലാതാക്കുമെന്ന‌് പാക‌് തെരഞ്ഞെടുപ്പ‌് കമീഷന‌് ഫെയ‌്സ‌്ബുക്ക‌് അറിയിപ്പ‌് നൽകിയിരുന്നു. ഇസ്ലാമിസ്റ്റ‌് മില്ലി മുസ‌്ലിം ലീഗിനെ കമീഷൻ രാഷ്ട്രീയ പാർടിയായി അംഗീകരിച്ചിട്ടില്ല. പാകിസ്ഥാൻ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഫെയ‌്സ‌്ബുക്ക‌് കടന്നുകയറുന്നില്ലെന്ന‌് ഉറപ്പുവരുത്തുമെന്നും സിഇഒ സുക്കർബർഗ‌് പറഞ്ഞു.

പ്രധാന വാർത്തകൾ
Top