26 September Wednesday

അമേരിക്കയുടെ ഏറ്റവും വലിയ ശത്രു മാധ്യമങ്ങൾ: ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 16, 2018

വാഷിങ‌്ടൺ > മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളാണ‌് അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവെന്ന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നുമായി കഴിഞ്ഞദിവസം സിംഗപ്പുരിൽ നടന്ന കൂടിക്കാഴ‌്ചയുമായി ബന്ധപ്പെട്ട വാർത്തകൾ ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ അവതരിപ്പിച്ചെന്ന‌് ട്രംപ‌് ആരോപിച്ചു.

കൂടിക്കാഴ‌്ചയ‌്ക്ക‌ുശേഷം അമേരിക്കയിൽ തിരിച്ചെത്തിയ ട്രംപ‌് ഉത്തരകൊറിയ ഇനിയൊരിക്കലും ആണവഭീഷണിയല്ലെന്ന‌് പ്രഖ്യാപിച്ചിരുന്നു. ഉച്ചകോടിയിൽ മർമപ്രധാന വിഷയങ്ങൾ ചർച്ചചെയ്യാൻ ട്രംപിന‌് കഴിഞ്ഞില്ലെന്നും കിമ്മിനെ ട്രംപ‌് വല്ലാതെ പ്രശംസിച്ചെന്നും വിമർശം ഉയർന്നിരുന്നു.

എൻബിസി, സിഎൻഎൻ തുടങ്ങിയ മാധ്യമങ്ങൾ പടച്ചുവിടുന്ന വ്യാജവാർത്തകൾ  കാണുമ്പോൾ തമാശയാണ‌് തോന്നുന്നതെന്ന‌് ട്രംപ‌് ട്വീറ്റ‌് ചെയ‌്തു. ഉത്തരകൊറിയയുമായുണ്ടാക്കിയ കരാറിനെ വിലകുറച്ചു കാണാനാണ‌് മാധ്യമങ്ങൾ ശ്രമിക്കുന്നത‌്. ഏത‌് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥയിൽനിന്നാണ‌് കരാറിലൂടെ സമാധാനം ഉറപ്പിക്കാനായതെന്നും ട്രംപ‌് വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top