Top
18
Friday, August 2017
About UsE-Paper

പാകിസ്ഥാനില്‍ ചാവേറാക്രമണം; 6 മരണം

Thursday Feb 16, 2017
വെബ് ഡെസ്‌ക്‌


ഇസ്ളാമബാദ് > പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഘല്ലനായിയില്‍ മുഹ്മന്ദ് ഏജന്‍സിയുടെ ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിലായിരുന്നു സ്ഫോടനം. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഒരാള്‍ പൊട്ടിത്തെറിച്ചു. മറ്റേയാളെ സുരക്ഷാസൈനികര്‍ വെടിവച്ചുകൊന്നു.

പഞ്ചാബ് പ്രവിശ്യാ അസംബ്ളിക്കുമുന്നില്‍ മെഡിക്കല്‍ ഷോപ്പുടമകള്‍ നടത്തിയ റാലിയില്‍ കഴിഞ്ഞദിവസം ചാവേര്‍ ആക്രമണം ഉണ്ടായിരുന്നു. 13 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ വിഭാഗമായ ജമാഅത്ത് ഉള്‍ അഹ്റാര്‍ ഏറ്റു.