Top
27
Saturday, May 2017
About UsE-Paper

2 റേഡിയോ ജേര്‍ണലിസ്റ്റുകളെ വെടിവച്ചുകൊന്നു

Thursday Feb 16, 2017
വെബ് ഡെസ്‌ക്‌

സാന്റോ ഡൊമിങ്ങോ > തത്സമയ റേഡിയോ പ്രക്ഷേപണത്തിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ അക്രമികള്‍ വെടിവച്ചുകൊന്നു. മൂന്നുപേരെ അറസ്റ്റുചെയ്തു. വെടിവയ്പിനെത്തുടര്‍ന്ന് പരിപാടി തടസ്സപ്പെടുന്നത് വീഡിയോദൃശ്യത്തിലുണ്ട്. സാന്‍ പെഡ്രോ ഡി മകോറിസിലാണ് സംഭവം.

പരിപാടി അവതരിപ്പിച്ചിരുന്ന ലൂയിസ് മാനുവേല്‍ മദീനയും പ്രൊഡ്യൂസര്‍ ലിയോ മാര്‍ട്ടിനെസുമാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മറ്റൊരു യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.