17 December Monday

ചൈനയുമായോ റഷ്യയുമായോ യുദ്ധമുണ്ടായാൽ യുഎസ‌് തോൽക്കുമെന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

വാഷിങ‌്ടൺ
അമേരിക്കൻ സൈന്യവും ദേശീയസുരക്ഷയും പ്രതിസന്ധിയിലാണെന്ന‌് പ്രതിനിധിസഭയുടെ പാനൽ റിപ്പോർട്ട‌്‌. റഷ്യയുമായോ ചൈനയുമായോ യുദ്ധമുണ്ടായാൽ അമേരിക്ക പരാജയപ്പെടുമെന്നും ഡെമോക്രാറ്റിക‌്–-റിപ്പബ്ലിക്കൻ പ്രതിനിധികളടങ്ങിയ യുഎസ‌് കോൺഗ്രസ‌് ഉഭയകക്ഷിസമിതി മുന്നറിയിപ്പ‌് നൽകി.

ഏഷ്യയിലും യൂറോപ്പിലും അമേരിക്കയുടെ “പിടി’ അയയുകയാണ‌്. സൈന്യത്തിൽ വൻതോതിൽ ആൾനഷ്ടമുണ്ടാകുന്നു. പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ സങ്കീർണമായ നടപടികളാണ‌് ഈയവസ്ഥയിൽ എത്തിച്ചത‌്. റഷ്യയും ചൈയുമായി മത്സരം വന്നു. ബജറ്റ‌് വെട്ടിക്കുറച്ചതും സൈന്യത്തെ ദുർബലപ്പെടുത്തി. സൈന്യത്തെ നവീകരിക്കുന്നതിലും ട്രംപ‌്  ദുർബലമാണ‌്.

ഭീകരവിരുദ്ധപോരാട്ടത്തിനുപിന്നാലെ പോയതിനാൽ മിസൈൽ പ്രതിരോധം, സൈബർ പ്രതിരോധം, ബഹിരാകാശ പദ്ധതികൾ എന്നിവയിൽ പിന്നോട്ടുപോയി. ചൈന, റഷ്യ തുടങ്ങിയ വമ്പൻ എതിരാളികളോട‌് പിടിച്ചുനിൽക്കാനുള്ള സൈനികശേഷി  ദുർബലമായിക്കൊണ്ടിരിക്കുകയാണ‌്.
പ്രതിരോധമേഖലയ‌്ക്ക‌് 70000 കോടി ഡോളറാണ‌് അമേരിക്ക ഈവർഷം അനുവദിച്ചത‌്. റഷ്യയുടെയും ചൈനയുടെയും ബജറ്റ‌് ഒരുമിച്ചുപോലും ഇത്രയും തുക വരില്ലെങ്കിലും ലക്ഷ്യം നേടാൻ ഇതു അപര്യാപ‌്തമാണെന്നും വാർഷിക ബജറ്റിൽ 35 ശതമാനമെങ്കിലും വർഷംതോറും പ്രതിരോധമേഖലയ‌്ക്ക‌് വർധിപ്പിച്ചു നൽകണമെന്നും സമിതി നിർദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top