19 October Friday

ഹെൻറിക് രാജകുമാരൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


കോപ്പൻഹേഗൻ > ഡെന്മാർക്ക് രാജ്ഞി മാർഗരറ്റിന്റെ ഭർത്താവ് ഹെൻറിക് രാജകുമാരൻ അന്തരിച്ചു. 83 വയസ്സുള്ള അദ്ദേഹത്തിന് രണ്ടാഴ്ചമുമ്പാണ് ക്യാൻസർ സ്ഥിരീകരിച്ചത്. ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ത്യാഭിലാഷപ്രകാരം ഇദ്ദേഹത്തെ തിരികെ കൊട്ടാരത്തിൽതന്നെ എത്തിച്ചു. അവിടെവച്ചായിരുന്നു മരണം.

ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ച 2016ൽ തനിക്ക് രാജകുമാരൻ എന്ന പദവി വേണ്ടെന്ന് പ്രഖ്യാപിച്ച് അദ്ദേഹം വാർത്ത സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ആഗസ്തിൽ, 459 വർഷത്തെ പാരമ്പര്യപ്രകാരം മരണശേഷം രാജ്ഞിക്കൊപ്പം അടക്കംചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതും വാർത്തയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് ഡിമെൻഷ്യയാണെന്ന് കൊട്ടാരംവൃത്തങ്ങൾ പ്രഖ്യാപിച്ചു.
 

പ്രധാന വാർത്തകൾ
Top