Top
20
Monday, February 2017
About UsE-Paper

ലാഹോര്‍ സ്ഫോടനം: മരണം പതിമൂന്നായി

Wednesday Feb 15, 2017
വെബ് ഡെസ്‌ക്‌


ലാഹോര്‍ > പാകിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിമൂന്നായി. തിങ്കളാഴ്ച ലാഹോറിലെ തിരക്കേറിയ മാള്‍ റോഡില്‍ പ്രക്ഷോഭകാരികള്‍ക്കുനേരെയാണ് ബോംബാക്രമണം നടന്നത്. 83 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും. മരുന്നുവില്‍പ്പന നിയമം ഭേദഗതിക്കെതിരെ റാലി നടത്തിയ ഫാര്‍മസിസ്റ്റുകള്‍ക്കുനേരെയാണ് ബോംബെറിഞ്ഞത്. സംഭവത്തിന്റെ ഉത്തരവാദിത്തം ജമാഅത്ത് ഉള്‍ അഹ്റര്‍ എന്ന പാക് താലിബാന്‍ സംഘടന ഏറ്റെടുത്തു. പാകിസ്ഥാനില്‍ തുടര്‍ച്ചയായി ഭീകരസംഘടനകള്‍ ആക്രമണം നടത്തുകയാണ്.