12 December Wednesday

ശബരിമലയുടെ പേരിൽ ബിജെപി നീക്കം രണ്ടാം വിമോചന സമരത്തിന്‌ : വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

ചേർത്തല> ആത്മീയത വിൽപ്പന ചരക്കാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും  നീക്കം രണ്ടാം വിമോചന സമരത്തിനാണെന്ന്‌ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അന്ന്‌ വിമോചന സമരത്തിൽ എസ്‌എൻഡിപി നേതാവ്‌ കൂടിയായിരുന്ന ആർ ശങ്കറിനെ ഉപയോഗിച്ചുവെങ്കിലും സമുദായത്തിന് ഒരു നേട്ടവും ഉണ്ടായില്ല.

എൻഎസ്‌എസ്‌  സർവാധിപത്യത്തിനാണ് ശ്രമിക്കുന്നത്. വിഷസർപ്പങ്ങളെ വിളിച്ചിരുത്തി സമാധാനത്തിനുള്ള നീക്കം സ്വാഗതാർഹമാണ്. ശബരിമലയിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാൻ ബിഡിജെഎസ്‌ ഉൾപ്പെടെയുള്ളവർ സമരപരിപാടികൾ  നിർത്തണം. ശബരിമല വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ യാതൊരു ന്യായീകരണവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top