14 December Friday

ശ്രീലങ്കയിൽ സിരിസേനയ‌്ക്ക‌് തിരിച്ചടി; പാർലമെന്റ‌് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

കൊളംബോ > ശ്രീലങ്കൻ പാർലമെന്റ‌് പിരിച്ചുവിട്ട പ്രസിഡന്റ‌് മൈത്രിപാല സിരിസേനയുടെ നടപടി ഡിസംബർ ഏഴുവരെ സുപ്രീംകോടതി റദ്ദാക്കി. ജനുവരി അഞ്ചിന‌് നടക്കാനിരുന്ന ഇടക്കാല തെരഞ്ഞെടുപ്പ‌ിനുള്ള തയ്യാറെടുപ്പുകളും നിർത്തിവക്കാനും ചീഫ‌്ജസ്റ്റിസ‌് നളിൻ പെരേര അടങ്ങുന്ന ബെഞ്ച‌്  ഉത്തരവിട്ടു.

സിരിസേനയുടെ തീരുമാനത്തിന‌് എതിരായ 13 പരാതിയും അനുകൂലമായ അഞ്ച‌് പരാതിയും പരിഗണിച്ചാണ‌് ഉത്തരവ‌്. പാർലമെന്റ‌് പിരിച്ചുവിട്ടതിനെതിരായി ഫയൽചെയ‌്ത എല്ലാ പരാതികളും ഡിസംബർ 4, 5, 6 തീയതികളിൽ വിശദമായ വാദംകേൾക്കും.
സ്വതന്ത്ര തെരഞ്ഞെടുപ്പ‌് കമീഷനംഗം രത‌്നജീവൻ ഹൂളെ അടക്കമുള്ളവരുടെ പരാതിയിലാണ‌് വാദം കേൾക്കുക.
പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ‌് സിരിസേന അദ്ദേഹത്തെ പുറത്താക്കിയത‌്.  മഹിന്ദ രജപക‌്സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയുംചെയ‌്തു.

ഈ നടപടി വിവാദമായതിനെ തുടർന്നാണ‌് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ  പാർലമെന്റ‌് പിരിച്ചുവിട്ടു.  നടപടിയെ പിന്തുണച്ച‌് മന്ത്രിമാരടക്കമുള്ള  സിരിസേനയുടെ അനുയായികൾ അഞ്ച‌് കേസ‌് സുപ്രീംകോടതിയിൽ ഫയൽ ചെയ‌്തു.


പ്രധാന വാർത്തകൾ
Top